മൈജി എക്‌സ്‌പ്രസ് ഡെലിവറി സേവനത്തിന് തുടക്കം
Sunday 08 January 2023 3:56 AM IST
കോഴിക്കോട്: മൈജിയുടെ വെബ്‌സൈറ്റായ myg.inവഴി ഉത്‌പന്നങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് രണ്ട് മണിക്കൂറിനകം സുരക്ഷിതമായി അവ ഡെലിവറി ചെയ്യുന്ന മൈജി എക്‌സ്‌പ്രസ് ഡെലിവറിക്ക് തുടക്കമായി. കോഴിക്കോട് നടന്ന ചടങ്ങിൽ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്‌തു.
നിലവിൽ കോഴിക്കോട്, കോട്ടയം ജില്ലകളിൽ ലഭ്യമായ എക്‌സ്‌പ്രസ് ഡെലിവറി സേവനം വൈകാതെ മുഴുവൻ ജില്ലകളിലും ലഭ്യമാക്കുമെന്ന് മൈജി ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ സി.ആർ.അനീഷ് പറഞ്ഞു. മൈജി സെയിൽസ് ജനറൽ മാനേജർ രതീഷ് കുട്ടത്ത്, ഇ-കൊമേഴ്‌സ് ഹെഡ് സിനി കുര്യൻ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.