അന്താരാഷ്ട്ര അദ്ധ്യാപക രത്ന പുരസ്‌കാരം സമ്മാനിച്ചു
Sunday 08 January 2023 12:03 AM IST
അലനല്ലൂർ: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയും ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, വേൾഡ് പീസ് ഓർഗനൈസേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആദരായണവും, ആരോഗ്യ ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു. വെട്ടത്തൂർ കാരുണ്യ ഭവനിൽ നടന്ന ചടങ്ങിൽ മികച്ച അദ്ധ്യാപകക്കുള്ള അന്താരാഷ്ട്ര അദ്ധ്യാപക രത്ന പുരസ്‌കാരം കാര ഗവ.എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപികയായ പി.വിസാലിക്കുട്ടിക്ക് റിട്ട.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബഷീർ സമ്മാനിച്ചു. ഫാദർ വിൻസൺ മൊയലൺ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുരേഷ് കെ.ഗുപ്തൻ, ബൈജു ജോസഫ്, യൂസഫ് അലി, ഹിലാൽ കുമാർ, മുൻ മണ്ണാർക്കാട് നഗരസഭ ചെയർപേഴ്സൺ സുബൈദ, ഡോ.മുംതാസ് ബീഗം, ഇ.മോഹൻദാസ് സംസാരിച്ചു.