എൻ.എസ്.എസ്. യൂണിറ്റ് ആരംഭിച്ചു
Sunday 08 January 2023 12:06 AM IST
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ പ്രവർത്തനമാരംഭിച്ച എൻ. എസ്. എസ്. യൂണിറ്റിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ. എസ്. എസ്. കോ ഓർഡിനേറ്റർ ഡോ. ടി.എൽ.സോണി മുഖ്യ പ്രഭാഷണം നടത്തി. മുക്കം നഗരസഭാ ചെയർമാൻ പി. ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. ജീസൻ നെല്ലുവേലിൽ എൻ. എസ്. എസ്. യൂണിറ്റിന്റെ ഇൻസ്റ്റഗ്രാം പേജ് ലോഞ്ച് ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ജോബി എം എബ്രഹാം മുക്കം നഗരസഭയിലെ പത്താം ഡിവിഷനിലെ 150 വീടുകൾ പങ്കാളിത്ത ഗ്രാമമായി പ്രഖ്യാപിച്ചു. കൗൺസിലർമാരായ ശിവശങ്കരൻ വളപ്പിൽ, പി. ജോഷില, യൂണിയൻ ചെയർപേഴ്സൺ അവന്തിക പ്രമോദ് എന്നിവർ പ്രസംഗിച്ചു.