ഉത്സവത്തിന് സമാപനം

Sunday 08 January 2023 12:45 AM IST

കൊച്ചി: കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിൽ പത്തു ദിവസമായി നടന്നുവന്ന ഉത്സവം ആറാട്ടോടെ സമാപിച്ചു. ക്ഷേത്രം തന്ത്രി പ്രശാന്ത് നാരായൺ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയിറക്കിയശേഷം ക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ടിന് ക്ഷേത്രം തന്ത്രി പ്രശാന്ത് നാരായൺ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും കാർമ്മികത്വം വഹിച്ചു. തുടർന്ന് ആറാട്ടു സദ്യയും നടന്നു. ധർമ്മ രക്ഷാ സഭയിലെ പത്താംദിനത്തിൽ കാ.ബാ സുരേന്ദ്രന്റെ പ്രഭാഷണം നടത്തി. വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഗിരീഷ് കള്ളിക്കൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് സുരേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.