പൈതൃക് യോഗ അദ്ധ്യാപക സംഗമം

Sunday 08 January 2023 12:49 AM IST

കൊച്ചി: പതഞ്ജലി യോഗ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ പൈതൃക് യോഗ അദ്ധ്യാപക സംഗമം ചിറ്റൂർ റോഡിലെ തൊഴിലാളി പഠനപരിശീലന ഗവേഷണ കേന്ദ്രത്തിൽ ആർ.എസ്. എസ് പ്രാന്ത പ്രചാരക് എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു. പൈതൃക് കേരളാ അദ്ധ്യക്ഷൻ ഡോ. എ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ലീല രാമമൂർത്തി, പി.കെ. പിതാംബരൻ, ജി.ബി. ദിനചന്ദ്രൻ, വി.പി. സന്തോഷ് കുമാർ, പി. വേണുഗോപാല മേനോൻ എന്നിവർ സംസാരിച്ചു. ഡോ.എ.വി. നടേശൻ, ഡോ. എ. രാധാകൃഷ്ണൻ, ഡോ. സതീശ് ഭട്ട്, കൈതപ്രം വാസുദേവൻ നമ്പൂതിരി എന്നിവർ ക്ലാസുകൾ നയിച്ചു.