റേഷൻ വ്യാപാരികളെ സംരക്ഷിക്കണം
Sunday 08 January 2023 12:55 AM IST
ആലുവ: റേഷൻ ജീവനക്കാരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. റേഷൻ സൗജന്യമാക്കിയതോടെ ദിനംപ്രതി വിറ്റുവരവ് ലഭിക്കാത്തത് ദൈനംദിന ചെലവുകൾ നടത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. കട വാടക, വൈദ്യുതി ചാർജ്, സെയിൽസ് മാന്മാർക്കുളള ശമ്പളം തുടങ്ങി വലിയ ചെലവ് വേണ്ടി വരുമ്പോൾ ഇപ്പോൾ ലഭിക്കുന്ന കമ്മിഷൻ തുച്ഛമാണ്. ഈ സാഹചര്യത്തിൽ മിനിമം വേതനം 30,000 രൂപയായി വർദ്ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.