ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്

Sunday 08 January 2023 12:59 AM IST

കൊച്ചി: ദേശീയ സബ്‌ജൂനിയർ നാഷണൽ ഫെൻസിംഗ്ചാമ്പ്യൻഷിപ്പ് 10 മുതൽ 13 വരെ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 700-ാളം താരങ്ങൾ പങ്കെടുക്കും. ചൊവ്വാഴ്ച വൈകിട്ട് ആറിന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്യും. ഓൾ ഇന്ത്യ ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടറി രാജീവ് മെഹ്ത, ബഷീർ അഹമ്മദ് ഖാൻ എന്നിവർ പങ്കെടുക്കും. 12ന് രാവിലെ 11ന് സമ്മാനദാന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജൻ എം.എൽ.എ, ഒ.കെ. വിനേഷ്, പി.എ. മുജീബ് റഹ്മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.