കെ.പി.എം.സി.എം.എ: അനിൽകുമാർ വള്ളിൽ സംസ്ഥാന പ്രസിഡന്റ്
Sunday 08 January 2023 3:31 AM IST
കോഴിക്കോട്: കേരളത്തിലെ 18 സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകളുടെ സംഘടനയായ കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.പി.എം.സി.എം.എ) സംസ്ഥാന പ്രസിഡന്റായി കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ തിരഞ്ഞെടുക്കപ്പെട്ടു.
അഡ്വ.മിജാസ് കെ.എം (മാനേജിംഗ് ഡയറക്‌ടർ, അൽ അസർ മെഡിക്കൽ കോളേജ്, തൊടുപുഴ) ആണ് സെക്രട്ടറി. മറ്റ് ഭാരവാഹികൾ: ട്രഷറർ വേണുഗോപാൽ കെ.ഡി (സെക്രട്ടറി, ശ്രീനാരായണ മെഡിക്കൽ കോളേജ്, എറണാകുളം), വൈസ് പ്രസിഡന്റ് ഡോ.മാനോജൻ കെ (ഡയറക്‌ടർ, ഗോകുലം മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ജോയിന്റ് സെക്രട്ടറി ഡോ.സമീർ (ഡയറക്‌ടർ, കരുണ മെഡിക്കൽ കോളേജ്, പാലക്കാട്).