പകുതിവിലയ്ക്ക് ബ്രാൻഡഡ് ഉത്‌പന്നങ്ങൾ: ലുലു ഓൺ സെയിൽ ഇന്നുകൂടി

Sunday 08 January 2023 3:02 AM IST

കൊച്ചി: തിരുവനന്തപുരം,​ കൊച്ചി ലുലുമാളുകളിലും തൃപ്രയാർ വൈ മാളിലും വിലക്കുറവിന്റെ ഉത്സവാഘോഷമൊരുക്കി അരങ്ങേറിയ 'ലുലു ഓൺ സെയിൽ" ഇന്നുകൂടി മാത്രം. ഗുണനിലവാരമേറിയ ബ്രാൻഡഡ് ഉത്‌പന്നങ്ങൾ പകുതിവിലയ്ക്ക് സ്വന്തമാക്കാവുന്ന സെയിലിൽ ഉപഭോക്താക്കളുടെ വലിയ തിരക്കാണ്.

ഫാഷൻ,​ ഇലക്‌ട്രോണിക്‌സ്,​ ഗൃഹോപകരണങ്ങൾ,​ ഗ്രോസറി തുടങ്ങിയവ 50 ശതമാനം വിലക്കുറവിൽ വാങ്ങാം. ലുലു ഹൈപ്പർമാർക്കറ്റ്,​ ലുലു കണക്‌ട്,​ ലുലു ഫാഷൻ സ്‌റ്റോർ,​ ലുലു സെലബ്രേറ്റ് എന്നിവിടങ്ങളിലാണ് ഓഫർ സെയിൽ. കൊച്ചിയിലും തിരുവനന്തപുരത്തും സ്‌റ്റോറുകൾ രാവിലെ 8 മുതൽ പുലർച്ചെ രണ്ടുവരെ തുറന്നുപ്രവർത്തിക്കും.

മികച്ച ഫാഷൻ ബ്രാൻഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങളും ഫാഷൻ അക്‌സസറികളും പകുതിവിലയ്ക്ക് ലുലു ഫാഷൻ സ്റ്റോറിൽ ലഭിക്കും. 500ലേറെ ബ്രാൻഡുകളാണ് സെയിലിലുള്ളത്.

ഗാഡ്ജറ്റുകൾ,​ ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ,​ സ്വാദിഷ്ടമായ വിവിധ ഭക്ഷണവിഭവങ്ങൾ തുടങ്ങിയവയും സെയിലിൽ ആകർഷക വിലയ്ക്ക് വാങ്ങാം. തൃപ്രയാർ വൈമാളിലെ ഹൈപ്പർമാർക്കറ്റായ ലുലു എക്‌സ്‌പ്രസിലും ഓഫർ ഇന്ന് സമാപിക്കും.

Advertisement
Advertisement