നിലാവിന് സുഗന്ധം ചാർത്തി പുല്ലാങ്കുഴൽ കച്ചേരി
Sunday 08 January 2023 7:56 PM IST
കൂറ്റനാട്: തിരുവാതിര രാവിൽ അരങ്ങിലെത്തിയ പുല്ലാങ്കുഴൽ കച്ചേരി മധുരാനുഭവമായി. സ്പിക് മാകെ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വാവന്നൂർ അഷ്ടാംഗം ആയുർവേദ വിദ്യാപീഠത്തിലാണ് മൈസൂർ എ.ചന്ദൻ കുമാറിന്റെ പുങ്കുഴൽ കച്ചേരി നടന്നത്. കെ.എൻ.എസ് മണി മൃദംഗത്തിലും ബിജേഷ് ശങ്കർ ചാലക്കുടി ഘടത്തിലും അകമ്പടിയായി. കോളേജ് അദ്ധ്യാപകൻ ഓം പ്രകാശ്,സ്പിക് മാക്കെ പ്രതിനിധി പ്രജിൽ എന്നിവർ സംസാരിച്ചു. കലാകാരന്മാരെ അഷ്ടാംഗം സെക്രട്ടറി ഉണ്ണിമങ്ങാട്ട് ആദരിച്ചു.