സാമൂഹ്യസുരക്ഷാപെൻഷൻ വീട്ടിലെത്തിക്കാനുള്ള കമ്മിഷൻ കുറച്ചു

Sunday 08 January 2023 12:00 AM IST

തിരുവനന്തപുരം:സാമൂഹ്യസുരക്ഷാപെൻഷൻ വീട്ടിലെത്തിച്ച് നൽകുന്നവർക്ക് നൽകുന്ന കമ്മിഷൻ തുക 50രൂപയിൽ നിന്ന്30രൂപയായി കുറച്ച് ധനവകുപ്പ് ഉത്തരവിറക്കി.30രൂപയിൽ 25രൂപ വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്നവർക്കും 5രൂപ ബന്ധപ്പെട്ട സഹകരണസംഘത്തിനുമായിരിക്കും.കമ്മിഷൻ കുറച്ച ഉത്തരവിന് 2021നവംബർ മുതൽ മുൻകാലപ്രാബല്യവും നൽകിയിട്ടുണ്ട്.ഇതോടെ കഴിഞ്ഞ മാസം വരെ പെൻഷൻ വീട്ടിലെത്തിച്ച് നൽകിയതിനുള്ള കമ്മിഷൻ കുടിശികയും കുറയും.സാമൂഹ്യപെൻഷൻ മാത്രമല്ല കാർഷിക സഹകരണസംഘ വായ്പ,മറ്റ് വായ്പാസംഘങ്ങൾ എന്നിവയുടെ സഹായങ്ങൾ എന്നിവ വീട്ടിലെത്തിച്ചുനൽകുന്നതിനും കമ്മിഷൻ കുറച്ചത് ബാധകമായിരിക്കും.