പുലക്കോട് അയ്യപ്പൻ ആറാട്ട് മഹോത്സവം വർണ്ണാഭവമായി ആഘോഷിച്ചു
കൊല്ലങ്കോട്: വെങ്ങുനാട് ദേശത്തിന്റെ (കൊല്ലങ്കോട്) ചരിത്ര സ്മരണകളുണർത്തുന്ന പുലിക്കോട് അയ്യപ്പൻകാവിലെ ആറാട്ട് മഹോത്സവം ആഘോഷിച്ചു. രാജഭരണകാലത്ത് തുടങ്ങിയ ആറാട്ട് ഉത്സവം പുതുതലയിൽപ്പെട്ടവരും ആചാരാനുഷ്ടാനങ്ങൾ പാലിച്ച് ഇന്നും അത്യധികം ഭംഗിയോട് നടത്തി പോകുന്നു. വെങ്ങുനാട് സ്വരൂപം വലിയ കാരണവർ ശ്രീ രവിവർമ്മ തമ്പുരാൻ ആറാട്ട് മഹോത്സവങ്ങളുടേയും പുലിക്കോട് അയ്യപ്പൻകാവിന്റെ രക്ഷാധികാരിയായി പ്രവർത്തിച്ചുവരുന്നു. രാവിലെ ആചാരവെടിയോടെ ആറാട്ട് ഉത്സവങ്ങൾക്ക് തുടക്കമായി. ഗണപതി ഹോമം, ഉഷപൂജ, ലക്ഷാർച്ചന എന്നിവയ്ക്ക് ശേഷം ഉച്ചപൂജ പനങ്ങാട്ടിരി മോഹനനും കിള്ളിമംഗലം മുരളിയും സംഘത്തിന്റെ പാണ്ടിമേളം, ഉച്ചക്ക് പ്രസാദ ഊട്ടും നടന്നു. കോലങ്ങൾ പറവാദ്യം, ബാൻഡ് മേളം, കലാരൂപങ്ങൾ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ അലമ്പള്ളം വിഷ്ണു പാദത്തിൽ ആറാട്ട് കളിക്കാനായി ഭഗവാൻ ആനപ്പുറത്തേറി പെരുമാൾ ഗ്രാമം ഇരഞ്ഞിമന്ദം പുളിമന്ദം പുഴയ്ക്കൽ തറ ഭഗവതിമാരുടെ അനുഗ്രഹം വാങ്ങി വിഷ്ണു പാദത്തിൽ ആറാടാനായി പോകുമ്പോൾ ഗ്രാമവാസികൾ നിറപറയും നിലവിളക്കുമായി സ്വീകരിക്കും ആറാടിയ ശേഷം മുതലിയാർ ഗണപതി ക്ഷേത്രത്തിൽ അന്തിയുറങ്ങി പുലർച്ച മൂലസ്ഥാനത്തെത്തി കുളതേരിൽ പ്രദക്ഷിണം വെച്ച് കുളത്തിൽ ആറാടി മഞ്ഞൾ നീരാട്ടിനു ശേഷം ദീപാരാധന നടത്തി കഴിയുന്നതോടെ ഈ വർഷത്തെ ആറാട്ടുമഹോത്സവം സമാപിക്കുന്നത്.