മുഖ്യമന്ത്രിയുടെ ശ്രമം സ്വന്തം കുടുംബത്തിന്റെ ആസ്തി വർദ്ധിപ്പിക്കാൻ: കെ സുധാകരൻ

Sunday 08 January 2023 12:34 AM IST
കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കേരളത്തെ കടക്കെണിയിലാക്കി സ്വന്തം കുടുംബത്തിന്റെ ആസ്തി വർദ്ധിപ്പിക്കാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. വേളം ശാന്തിനഗറിൽ കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ കടത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് പിണറായിയും കൂട്ടരും നടത്തുന്നത്. ആറു വർഷം മുമ്പ് ഒന്നര ലക്ഷം കോടിയായിരുന്ന കടം ഇപ്പോൾ മൂന്നര ലക്ഷം കോടിയായി ഉയർന്നെന്നും അദ്ദേഹം പറഞ്ഞു. കെ.കെ.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. കെ.മുരളിധരൻ എം.പി മുഖ്യപ്രഭാഷണം നടത്തി.ഡി.സി സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ.കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റിജിൽ മാക്കുറ്റി, വി.എം ചന്ദ്രൻ ,ഐ.മൂസ, പ്രമോദ് കക്കട്ടിൽ, മഠത്തിൽ ശ്രീധരൻ, മരക്കാട്ടേരി ദാമോധരൻ, കെ.സി.ബാബു, ഇ.കെ.കാസിം, ഇ.എം രാജേഷ്, ഇ.കെ കാസിം, ടി.വി കുഞ്ഞിക്കണ്ണൻ, എൻ.വി മമ്മു ഹാജി, തായന ബാലാമണി സി.എം വിജേഷ്, പി.കെ.മുഹമ്മദലി, എൻ.വി സുബൈർ, അനിഷ പ്രദീപൻ, ശ്രീരാഗ്.എം എന്നിവർ പ്രസംഗിച്ചു.