ഐ.എസ്.ഒ അംഗീകാരം നേടി പൂക്കോട്ടുകാവ് കുടുംബാരോഗ്യകേന്ദ്രം

Sunday 08 January 2023 12:40 AM IST

ശ്രീകൃഷ്ണപുരം: ഇന്റർനാഷണൽ ഒർഗനൈസേഷൻ ഒഫ് സ്റ്റാന്റേഡൈസിംഗിന്റെ അംഗീകാരം നേടി പൂക്കോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രം. ഐ.എസ്.ഒ പ്രഖ്യാപനം കെ.പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. രോഗീപരിചരണ സംവിധാനങ്ങളിലും അനുബന്ധ സൗകര്യങ്ങളിലും മികച്ച നേട്ടമാണ് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് കുടുംബാരോഗ്യകേന്ദ്രം നേടിയെടുത്തത്. രണ്ടു മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ ഇരുപത്തിനാല് ജീവനക്കാരുടെ സേവനമാണ് ഈ സ്ഥാപനം നൽകുന്നത്. മികച്ച ലാബ് സംവിധാനവും പ്രവർത്തിച്ചു വരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരിശങ്കർ മുന്നൂർക്കോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.അജിത്കുമാർ, കെ.അജിത്കുമാർ, കെ.ടി.രമണിക്കുട്ടി, എൻ.പി.ശശികല, സി.പി.മോനിഷ്, പി.കെ.ശിവദാസ്, ഡോ. ഇന്ദു ബാലചന്ദ്രൻ, ഹെൽത്ത് ഇൻസ്പക്ടർമാരായ വി.വിശ്വനാഥൻ, എ.കെ.സുരേഷ്, വി.കെ.വിനോദ് കെ.ജയദേവൻ, കെ.അശോക് കുമാർ, കെ.എസ് ജയകുമാർ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രം പ്രസിദ്ധീകരിച്ച കലണ്ടർ എം.എൽ.എ പുറത്തിറക്കി.

Advertisement
Advertisement