യു.ഡി.എഫ് സെക്രട്ടേറിയറ്റ് സത്യഗ്രഹം 10ന്
Sunday 08 January 2023 4:08 AM IST
തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ 10ന് സെക്രട്ടേറിയറ്റ് സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് കൺവീനർ എം.എം. ഹസൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാവിലെ 10ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കൺവീനറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സത്യഗ്രഹത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി,രമേശ് ചെന്നിത്തല,പി.കെ.കുഞ്ഞാലികുട്ടി,കെ.പി.എ. മജീദ്,മോൻസ് ജോസഫ്,എ.എ. അസീസ്,എൻ.കെ. പ്രേമചന്ദ്രൻ,അനൂപ് ജേക്കബ്,മാണി സി. കാപ്പൻ,സി.പി. ജോൺ തുടങ്ങിയവർ പങ്കെടുക്കും.