മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Sunday 08 January 2023 12:13 AM IST
മെഡിക്കൽ ക്യാമ്പ്

വടകര: രോഗനിർണയവും തുടർചികിത്സയും സംയോജിപ്പിച്ച് മടപ്പള്ളി സ്പർശം റെസിഡൻസ് അസോസിയേഷൻ നടത്തിയ സമ്പൂർണ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെയും ആഞ്ജനേയ ഡെന്റൽ കോളേജിന്റെയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്, സൗജന്യ നിരക്കിൽ വിവിധ ലാബ് ടെസ്റ്റുകളും പിന്നീട് ചികിത്സ തേടുന്നവർക്ക് ലഭ്യമാക്കി. ഇതോടനുബന്ധിച്ച് സൗജന്യ മരുന്നുവിതരണവും നടന്നു. ക്യാമ്പ് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കായികമേളയിൽ സ്വർണമെഡൽ നേടിയ എസ്. ശ്രുതി, ആരോഗ്യ പ്രവർത്തകൻ സുനിൽ മുതുവന എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ പി.എം. രമ്യ , കെ. ഹാരിസ്, കെ.എം ഹരീന്ദ്രൻ , പി.എം.ശ്രിജിൽ എന്നിവർ പ്രസംഗിച്ചു.