വി.ജോയി പത്രാധിപരുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

Sunday 08 January 2023 4:23 AM IST

തിരുവനന്തപുരം: സി.പി.എം ജില്ലാസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.ജോയി എം.എൽ.എ പേട്ട കേരളകൗമുദി അങ്കണത്തിൽ പത്രാധിപർ കെ.സുകുമാരന്റെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് അദ്ദേഹം കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയുമായി ചർച്ച നടത്തി. ഡെപ്യൂട്ടി എഡിറ്റർമാരായ വി.എസ്.രാജേഷ്,​ എ.സി.റെജി, കേരളകൗമുദി തിരുവനന്തപുരം - ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ,​ന്യൂസ് എഡിറ്റർ ബി.സുകു,​സി.പി.എം ജില്ലാകമ്മിറ്റി അംഗം എസ്.പി.ദീപക്,​ വ‌ഞ്ചിയൂർ ഏരിയാ സെക്രട്ടറി സി.ലെനിൻ,​ ഏരിയാ കമ്മിറ്റി അംഗം എം.എസ്.അശ്വതി,​ ഉള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.ശശികുമാർ,​ മണ്ണന്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാജേന്ദ്ര ബാബു, പേട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കൃഷ്‌ണകുമാർ,​ ​ പേട്ട ലോക്കൽ കമ്മിറ്റി അംഗം എസ്.പി.സന്തോഷ്,​ നാലുമുക്ക് ബ്രാഞ്ച് സെക്രട്ടറി കിഷോർ ഋഷികുമാർ,​ പള്ളിമുക്ക് ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത് അശോകൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement