ജീവൻ പന്താടുന്നു, ഹോട്ടൽ ഭക്ഷണം; ഭക്ഷണത്തിൽ വിഷം, ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു മരണം

Sunday 08 January 2023 4:38 AM IST

തിരുവനന്തപുരം: ഹോട്ടലിൽ നിന്ന് കഴിക്കുന്ന ഭക്ഷണം ജീവനെടുക്കുന്ന സ്ഥിതിയുണ്ടായിട്ടും അതു തടയാനാവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിൽ വീഴ്ച വരുന്നത് തു‌ടർക്കഥയായി. 10 വർഷം മുമ്പ് വഴുതക്കാട്ടെ ഹോട്ടലിലെ ഷവർമ്മ കഴിച്ച് 2012 ജൂലായ് 10ന് തിരുവനന്തപുരം സ്വദേശി സച്ചിൻ റോയി(21)മരിച്ച കേസിൽ പോലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

കഴിഞ്ഞ ആറു ദിവസത്തിനിടെ ഹോട്ടൽ ഭക്ഷണം കഴിച്ച് രണ്ടു മരണമുണ്ടായി. ഒപ്പം ഭക്ഷണം കഴിച്ച പലരും ആശുപത്രിയിലുമായി.

ഇന്നലെ കാസർകോട്ട് മരിച്ചത് മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും

ചെമ്മനാട് പെരുമ്പള ബേനൂരിലെ പരേതനായ അരിച്ചൻവീട് കുമാരൻ നായരുടെയും അംബികയുടെയും മകളുമായ അഞ്ജുശ്രീയാണ്. കോട്ടയത്ത് മെഡിക്കൽ കോളേജിലെ നഴ്സായ രശ്മിരാജ് ഹോട്ടൽ ഭക്ഷണത്തിലെ വിഷാംശം കാരണം ജനുവരി രണ്ടിന് മരിച്ചിരുന്നു. അഞ്ജുശ്രി കഴിച്ചത് കുഴിമന്തിയാണെങ്കിൽ രശ്മിരാജ് കഴിച്ചത് അൽഫാമായിരുന്നു.

കഴിഞ്ഞ മേയ് ഒന്നിന് ചെറുവത്തൂരിൽ നിന്ന് ഷവർമ കഴിച്ച കരിവെള്ളൂർ എ.വി.സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥിനി ദേവനന്ദയും മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണ്.

ജനുവരി ഒന്നിന് ഇടുക്കിയിലെ നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.

അറേബ്യൻ ഭക്ഷണ വിഭവങ്ങൾ ശുചിത്വം പാലിക്കാതെയും മതിയായ രീതിയിൽ വേവിക്കാതെയും തയ്യാറാക്കുന്നതും കേടായവ വില്പന നടത്തുന്നതുമാണ് മനുഷ്യന്റെ ജീവൻ കവരുന്നതെന്നാണ് ആക്ഷേപം.

ഭക്ഷ്യസുരക്ഷയിലെ വീഴ്ച

ദുരന്തമുണ്ടാകുമ്പോഴല്ലാതെ ഇറച്ചിയുടെ ഗുണനിലവാര പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥർ മെനക്കെടാറില്ല.ഭക്ഷ്യവിഷബാധയുണ്ടായാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ ഇക്കാര്യം പ്രദേശത്തെ ഫുഡ് സേഫ്റ്റി ഓഫീസറെ അറിയിക്കണമെന്നാണ് ചട്ടം. മറ്റുള്ളവർക്ക് അപായം സംഭവിക്കാതിരിക്കാനാണിത്. എന്നാൽ, ഡോക്ടർമാരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള നോട്ടിഫിക്കേഷൻ ഭക്ഷ്യസുരക്ഷാവകുപ്പ് ഇറക്കാത്തതിനാൽ മരണം പോലുള്ള സംഭവങ്ങളിലൊഴികെ ഭക്ഷ്യവിഷബാധ ഡോക്ടർമാർ ഫുഡ് സേഫ്റ്റി അതോറിട്ടിയെ അറിയിക്കാറില്ല.

എവിടെ പരാതിപ്പെടണം?

ചുരുക്കം ചില ഭക്ഷണശാലകളിലൊഴികെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പരോ ഓരോ സർക്കിളിലെയും ഫുഡ് സേഫ്റ്റി ഓഫീസറുടെ ഔദ്യോഗിക നമ്പരോ ഇപ്പോഴും പ്രദർശിപ്പിച്ചിട്ടില്ല. നമ്പർ പ്രദർശിപ്പിക്കണമെന്നാണ് വ്യവ്യവസ്ഥ. ഭക്ഷണത്തിൽ മുടിയോ പല്ലിയോ പാറ്റയോ കാണപ്പെടുകയോ പഴകിയ ഭക്ഷണമാണെന്ന് തോന്നുകയോ ചെയ്താൽ അപ്പോൾ തന്നെ വിവരം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയോ പ്രദേശത്തെ ആരോഗ്യ വിഭാഗത്തെയോ പൊലീസിനെയോ അറിയിക്കാനും ഭക്ഷണം പരിശോധനയ്ക്കായി അവർക്ക് കൈമാറാനും കഴിയും. ടോൾ ഫ്രീ നമ്പർ- 1800 425 1125.

തിരുവനന്തപുരം-0471 2322833, 2322844.

കേസുകൾ 2022-23

പരിശോധന- 40792

സാമ്പിൾ- 4707

പിഴ- 1863 കേസുകളിൽ

പ്രോസിക്യൂഷൻ- 1470 കേസുകൾ

മരണം

2012:സച്ചിൻറോയ് (കഴിച്ചത് ഷവർമ്മ)

2021:ദേവനന്ദ - (കഴിച്ചത് ഷവർമ്മ)

2023(ജനുവരി 2)- രശ്മിരാജ്- (കഴിച്ചത് അൽഫാം)

2023(ജനുവരി 7) - അഞ്ജുശ്രീ - (കഴിച്ചത്കുഴിമന്തി)

അന്നം വിഷമാകുന്നത്?

പൂ​ർ​ണ്ണ​മാ​യും​ ​വേ​വി​ക്കാ​ത്ത​ ​ഇ​റ​ച്ചി​ ​ഒ​ന്നി​ട​വി​ട്ട് ​ചൂ​ടാ​ക്കി​യും​ ​ത​ണു​പ്പി​ച്ചു​മെ​ടു​ക്കു​മ്പോ​ൾ​ ​അ​തി​ൽ​ ​ക്ലോ​സ്ട്രി​ഡി​യം​ ​ബാ​ക്ടീ​രി​യ​ ​ഉ​ണ്ടാ​കു​ന്നു.​ഇ​വ​ ​ബോ​ട്ടു​ലി​നം​ ​ടോ​ക്സി​ൻ​ ​എ​ന്ന​ ​വി​ഷ​പ​ദാ​ർ​ത്ഥം​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഷി​ഗ​ല്ല​ ​ബാ​ക്ടീ​രി​യ​ക​ളും​ ​രോ​ഗ​കാ​രി​ക​ളാ​വും.​ ​പ​രി​ശോ​ധി​ച്ച​ ​മി​ക്ക​യി​ട​ത്തും​ ​ഇ​വ​യു​ടെ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ടാ​യി​ട്ടു​ണ്ട്. ഷ​വ​ർ​മ്മ​യി​ൽ​ ​ചേ​ർ​ക്കു​ന്ന​ ​മ​യോ​ണൈ​സ് ​ഉ​ണ്ടാ​ക്കു​ന്ന​ത് ​വൃ​ത്തി​യി​ല്ലാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ങ്കി​ൽ​ ​ദോ​ഷ​മാ​യി​ ​ബാ​ധി​ക്കും. വേ​വ് ​കു​റ​ഞ്ഞ​ ​ഇ​റ​ച്ചി​യി​ൽ​ ​ആ​ദ്യം​ ​മു​ത​ൽ​ക്കേ​ ​രോ​ഗാ​ണു​ക്ക​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​അ​വ​ ​ന​ശി​ക്കാ​നു​ള്ള​ ​സാ​ധ്യ​ത​ ​കു​റ​യും.​ ​ വേ​വാ​ത്ത​ ​ഇ​റ​ച്ചി​യി​ൽ​ ​ബാ​ക്ടീ​രി​യ​ ​വേ​ഗ​ത്തി​ൽ​ ​പെ​റ്റു​പെ​രു​കും.​ ​

ഒരു മണി​ക്കൂറി​നകം കഴി​ക്കണം

ഉ​ണ്ടാ​ക്കി​യ​ ​തീ​യ​തി​യും​ ​സ​മ​യ​വും​ ​പാ​ക്ക​റ്റു​ക​ളി​ൽ​ ​രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം​ ​ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു​മു​ള്ള​ ​നി​യ​മം​ ​പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല.ലൈ​സ​ൻ​സി​ല്ലാ​തെ​ ​ഷ​വ​ർ​മ്മ​ ​വി​റ്റാ​ൽ​ ​അ​ഞ്ചു​ല​ക്ഷം​ ​പി​ഴ​യും​ ​ആ​റു​മാ​സം​ ​ത​ട​വ്ശി​ക്ഷ​യ്ക്കും​ ​നി​യ​മ​മു​ണ്ട്.​ ​

26​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​അ​ട​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ഇ​ന്ന​ലെ​ 440​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വ​കു​പ്പ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​വൃ​ത്തി​ഹീ​ന​മാ​യി​രു​ന്ന​ 11​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​ലൈ​സ​ൻ​സ് ​ഇ​ല്ലാ​തി​രു​ന്ന​ 15​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടെ​ 26​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ത​ട​ഞ്ഞു.​ 145​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​നോ​ട്ടീ​സ് ​ന​ൽ​കി.​ ​ശ​ക്ത​മാ​യ​ ​പ​രി​ശോ​ധ​ന​ ​തു​ട​രു​മെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.

മ​ി ​വീ​ണാ​ ​ജോ​ർ​ജ് ​റി​പ്പോ​ർ​ട്ട് ​തേ​ടി

കാ​സ​ർ​കോ​ട് ​പെ​ൺ​കു​ട്ടി​ ​ഭ​ക്ഷ്യ​ ​വി​ഷ​ബാ​ധ​യേ​റ്റ് ​മ​ര​ണ​മ​ട​ഞ്ഞതി​നെ​ ​തു​ട​ർ​ന്ന് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ടു.