തെക്കൻ മേഖലാ വാഹന ജാഥയ്ക്ക് സ്വീകരണം നൽകി

Saturday 07 January 2023 11:47 PM IST

അടൂർ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.റ്റി.യു സി ) നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം നടക്കുന്ന തെക്കൻ മേഖലാ വാഹന ജാഥയ്ക്ക് ഏഴംകുളത്ത് സ്വീകരണം നൽകി. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നതായും തൊഴിലാളികൾക്ക് ലക്ഷക്കണക്കിനു രൂപയാണ് കുടിശ്ശികയെന്നുംഅദ്ദേഹം പറഞ്ഞു സംഘാടക സമിതി ചെയമാൻ ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. കൺവീനർ അഡ്വ. ആർ ജയൻ സ്വാഗതം പറഞ്ഞു.എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും ജാഥ ക്യാപ്ടനുമായ ചെങ്ങറ സുരേന്ദ്രൻ , വൈസ് ക്യാപ്റ്റൻന്മാരായ സംസ്ഥാന സെക്രട്ടറി വിജയ വിൽസൻ, അഡ്വ.എസ്.വേണുഗോപാൽ, ഡയറക്ടർ കെ.എസ്.മധുസുദനൻ നായർ, ജാഥ അംഗങ്ങളായ എ. ശോഭ., ഷാഹിദ കൽകുളങ്ങര, സി.പി. ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി, സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, പന്തളം മണ്ഡലം സെക്രട്ടറി ജി.ബൈജു ,എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.റ്റി.യു.സി) ജില്ലാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, സി.പി.ഐ ജില്ലാഎക്സിക്യൂട്ടിവ് അംഗങ്ങളായ റ്റി.മുരുകേഷ്, കുറുമ്പകര രാമകൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ അരുൺ കെ.എസ്. മണ്ണടി, കെ.പത്മിനിയമ്മ, എസ്. അഖിൽ, വിനോദ് തുണ്ടത്തിൽ , മായ ഉണ്ണികൃഷ്ണൻ, പി.ശിവൻകുട്ടി, രാജേന്ദ്രക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.