അറസ്റ്റുചെയ്തു
Saturday 07 January 2023 11:49 PM IST
പന്തളം: കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ വൃദ്ധയുടെ മാല മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് സ്വദേശിനി കൗസല്യ (23) യെയാണ് പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്.ഇന്നലെ രാവിലെ 10.30 ഓടെ അടൂരിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന പെരിങ്ങനാട് സ്വദേശിനി ഓമനക്കുട്ടി (75)യുടെ മാലയാണ് മോഷ്ടിച്ചത്. ഇവർ ബഹളം വച്ച് യുവതിയെ തടഞ്ഞ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവതി ഒളിപ്പിച്ചുവച്ചിരുന്ന മാല പൊലീസ് കണ്ടെത്തി.