ഉദ്ഘാടനം
Saturday 07 January 2023 11:50 PM IST
തിരുവല്ല: കുറ്റപ്പുഴ സെൻട്രൽ റസിഡന്റ്സ് അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനവും കുടുംബ സംഗമ ഉദ്ഘാടനവും മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. . പ്രസിഡന്റ് ഡോ.ഏ.പി.ജോണിന്റെ അദ്ധ്യക്ഷതയിൽ പോൾ മഹേഷ് സന്ദേശം നൽകി.വാർഡ് കൗൺസിലർ അഡ്വ.സുനിൽ ജേക്കബ്,രക്ഷാധികാരി തോമസ് പി.അത്യാൽ, കൗൺസിലർ അനു ജോർജ്, സെക്രട്ടറി ഏ.വി.ജോർജ്. ട്രഷറർ ജോസഫ് ജേക്കബ്, ഷീലാ ജെയിംസ്, ടോണി കെ.മലയിൽ, പ്രൊഫ.ഗീത ആനി ജോർജ് എന്നിവർ പ്രസംഗിച്ചു. ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സര വിജയികൾക്ക് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.