കലോത്സവത്തിൽ ബിരിയാണി: മന്ത്രി ശിവൻകുട്ടി

Sunday 08 January 2023 12:50 AM IST

കോഴിക്കോട്: അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണ വൈവിദ്ധ്യമൊരുക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. ഇത്തവണ കുട്ടികൾക്ക് ബിരിയാണി നൽകണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം അടുത്ത വർഷം പരിഗണിക്കും. അടുത്ത കലോത്സവ വേദി പിന്നീട് പ്രഖ്യാപിക്കും.

കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ പുതുമ നിറഞ്ഞ കലോത്സവമായി ഇത്തവണത്തേത് മാറി. എല്ലാവരും ഒപ്പം നിന്ന് വിജയിപ്പിച്ചു. അടുത്ത തവണ ലോക റെക്കാഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്തും .കലോത്സവ മാന്വൽ പരിഷ്കരിക്കും.