സ്വാഗതംചെയ്തു
Saturday 07 January 2023 11:53 PM IST
ആറന്മുള: നിർദ്ദിഷ്ട ചെങ്ങന്നൂർ പമ്പ റെയിൽപാത വന്നാൽ ശബരിമല തീർത്ഥാടകർക്കും ആറന്മുളയിൽ സ്റ്റോപ്പ് ഉൾപ്പെടുത്തിയതുകൊണ്ട് ആറന്മുള ക്ഷേത്രത്തിലും മാരാമൺ കൺവെൻഷൻ, ചെറുകോൽപ്പുഴ കൺവൻഷന് എത്തുന്നവർക്കും പ്രയോജനകരമാണെന്ന് ആറന്മുള വികസന സമിതി പ്രസിഡന്റ് പി. ആർ. രാധാകൃഷ്ണൻ, സെക്രട്ടറി അശോകൻ മാവുനിൽക്കുന്നതിൽ എന്നിവർ പറഞ്ഞു. നദീതീരത്തുകൂടിയുള്ള യാത്ര ടൂറിസം സാദ്ധ്യതകൾക്കും പ്രയോജനകരമാണ്. നിർദ്ദിഷ്ട പദ്ധതിയിൽ ആറന്മുളയിൽ സ്റ്റോപ്പ് ഉൾപ്പെടുത്തിയതിനെ ആറന്മുള വികസന സമിതി സ്വാഗതം ചെയ്തു.