ഭവന നിർമാണത്തിനുള്ള ആനുകൂല്യം നൽകി (
Saturday 07 January 2023 11:56 PM IST
ഓമല്ലൂർ : ഗ്രാമപഞ്ചായത്തിലെ അഗതിരഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണ ആനുകൂല്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൻ വിളവിനാൽ നൽകി. സി.ഡി.എസ് ചെയർപേഴ്‌സൺ കെ.എൻ അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, സാലി തോമസ്, സുജാത , അന്നമ്മ, മിനി വർഗീസ്, റിജു കോശി, എൻ. മിഥുൻ, സി.ഡി.എസ് മെമ്പർ സെക്രട്ടറി പ്രമോജ് കുമാർ എന്നിവർ പങ്കെടുത്തു.