കേരളസർവകലാശാല പരീക്ഷാഫലം

Sunday 08 January 2023 12:58 AM IST

നാലാം സെമസ്​റ്റർ എം.എസ്‌സി ബോട്ടണി (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എസ്‌സി അനലി​റ്റിക്കൽ കെമിസ്ട്രി (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതലും അഞ്ചാം സെമസ്​റ്റർ ബി.വോക് സോഫ്​റ്റ് വെയർ ഡെവലപ്പ്‌മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 19 മുതലും അതത് കോളേജുകളിൽ നടത്തും.

ബി.പി.എഡ് (2020 സ്‌കീം - ദ്വിവത്സര കോഴ്സ്) ഒന്നാം സെമസ്​റ്റർ (സപ്ലിമെന്ററി), മൂന്നാം സെമസ്​റ്റർ (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം കോം /എം.എസ്.ഡബ്ല്യൂ /എം.എം.സി.ജെ./എം.എ.എച്ച്.ആർ.എം (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2010 - 2017 അഡ്മിഷൻ), ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ്, ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് (റഗുലർ - 2020 അഡ്മിഷൻ), ജനുവരി 2023 പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്​റ്റർ എം.എ /എം.എസ്‌സി /എം കോം മേഴ്സിചാൻസ് - 2017 അഡ്മിഷൻ, ഫെബ്രുവരി പരീക്ഷയ്ക്ക് പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും ഓൺലൈനായി രജിസ്​റ്റർ ചെയ്യാം.

ഒന്നും രണ്ടും മൂന്നും നാലും വർഷ ബി.എസ്‌സി നഴ്സിംഗ് (മേഴ്സിചാൻസ് - 2006 മുതൽ 2009 അഡ്മിഷൻ വരെ) പരീക്ഷകൾക്ക് അപേക്ഷിക്കാനുളള തീയതി നീട്ടി. പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.