ഹിന്ദുമത പരിഷത്ത് കാൽനാട്ടുകർമ്മം ഇന്ന്
Sunday 08 January 2023 12:01 AM IST
പത്തനംതിട്ട : അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ 111-ാമത് പരിഷത്ത് ഫെബ്രുവരി 5 മുതൽ 12 വരെ നടക്കും. ഹിന്ദുമത പരിഷത്തിന് വേദിയാകുന്ന വിദ്യാധിരാജ നഗറിലെ പന്തൽ നിർമ്മാണത്തിന്റെ കാൽനാട്ടുകർമ്മം ഇന്ന് രാവിലെ 10.05 നും 10.35 നും മദ്ധ്യേ പ്രസിഡന്റ് പി. എസ്. നായർ നിർവഹിക്കും.