കാർഷിക വിപണി നിറുത്തിയതിൽ കർഷക പ്രതിഷേധം
Sunday 08 January 2023 12:05 AM IST
എഴുകോൺ : കരീപ്ര ഗ്രാമ പഞ്ചായത്തിലെ വാക്കനാട്ട് പ്രവർത്തിച്ചിരുന്ന കാർഷിക വിപണിയുടെ ഫാം ഗേറ്റ് കളക്ഷൻ സെന്റർ നിറുത്തലാക്കിയതിനെതിരെ കർഷകർ പ്രതിഷേധ മാർച്ച് നടത്തി. ഡിസംബർ 2ന് തുടങ്ങിയ കളക്ഷൻ സെന്ററാണ് പൊടുന്നനെ നിറുത്തിയത്. വെള്ളിയാഴ്ചകളിൽ പ്രവർത്തിച്ചിരുന്ന സെന്ററിൽ ധാരാളം കർഷകർ ഉത്പ്പന്നങ്ങൾ വിൽക്കാൻ എത്തിയിരുന്നു. നെടുമൺകാവ് ജനകീയ സമിതി, നെടുമ്പായിക്കുളം വി.എഫ്.പി.സി.കെ, എസ്.കെ.എസ് എന്നിവയുടെ സഹകരണത്തോടെയാണ് സംഭരണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
വിപണി സബ്സെന്ററായി ഉയർത്തി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയിൽ നിരവധി കർഷകർ പങ്കെടുത്തു. ജനകീയ കർഷക വേദി ജനറൽ കൺവീനർ അഡ്വ.വി.കെ.സന്തോഷ്കുമാർ , മാനങ്കര എൻ.ബാലചന്ദ്രൻ, പാലൂർ വിജയൻ പിള്ള, രാജു വടക്കതിൽ, മുരളീധരൻ,രാജൻ, സി.ബാബുക്കുട്ടൻ , ലിതിൻ ചൈത്രം തുടങ്ങിയവർ നേതൃത്വം നൽകി.