രോഹൻ പ്രേമിനെ ആദരിച്ചു

Sunday 08 January 2023 12:56 AM IST

തിരുവനന്തപുരം : ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലും 5000 റൺസ് തികയ്ക്കുന്ന ആദ്യ കേരള താരമായ രോഹൻ പ്രേമിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ ആദരിച്ചു. ഇന്ത്യ-ശ്രീലങ്ക ഏകദിന ടിക്കറ്റ് വിൽപ്പന ഉദ്ഘാടനച്ചടങ്ങിൽ മുൻ മന്ത്രിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ രോഹന് കെ.സി.എയുടെ ഉപഹാരവും 516800 രൂപയും സമ്മാനിച്ചു. രോഹൻ നേടിയ ഓരോ റണ്ണിനും നൂറുരൂപവീതമാണ് കെ.സി.എ സമ്മാനമായി നൽകിയത്. രോഹന്റെ മാതാപിതാക്കളും സുഹൃത്തുകളും ചടങ്ങിൽ പങ്കെടുത്തു.