പ്രകൃതി വിരുദ്ധ പീഡനം, 65 കാരന് 105 വർഷം കഠിനതടവ്

Sunday 08 January 2023 1:23 AM IST

കൊല്ലം: ബന്ധുവായ എട്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ 65 കാരന് വിവിധ വകുപ്പുകളിലായി 105 വർഷം കഠിനതടവ് ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാവും. ഏലൂർ ആലഞ്ചേരി ഏലാമുറ്റം എസ്. വി ഭവനിൽ സുകുമാരനെയാണ് ശിക്ഷിച്ചത്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ‌ജഡ്ജി എം. മുഹമ്മദ് റെയ്സ് ആണ് വിധി പ്രസ്താവിച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കെ.പി.അജിത് ഹാ‌ജരായി.