പൊള്ളലേറ്റ കുട്ടിക്കുരങ്ങന് ചികിത്സ നൽകാതെ അധികൃതർ

Sunday 08 January 2023 1:28 AM IST
കനല്‍ക്കൂനയില്‍ വീണ് പൊള്ളലേറ്റ കുട്ടിക്കുരങ്ങൻ

കൊല്ലം : ചവറു കത്തിച്ച കനൽക്കൂനയിൽ വീണ് കുട്ടിക്കുരങ്ങന് ഗുരുതരപരിക്ക്. ശാസ്താംകോട്ട ഡി.ബി കോളേജിന് സമീപം കഴിഞ്ഞ ദിവസമാണ് കുരങ്ങിന് അപകടം പറ്റിയത്. ചാമ്പൽക്കൂനയിൽ ഭക്ഷണം തിരഞ്ഞ് കനലിൽ പെടുകയായിരുന്നു. കാലിനും കൈകൾക്കും പരിക്കേറ്റ് അവശനിലയിലായ കുരങ്ങിനെ പൊതുപ്രവ‌ർത്തകർ മൃഗാശുപത്രിയിലെത്തിച്ചു. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടും ആരും എത്തിയില്ല.വേദനിച്ചു നിലവിളിക്കുന്ന കുരങ്ങിനെ ഡി.ബി കോളേജിലാണ് പരിചരിക്കുന്നത്.