നിക്ഷേപ സംഗമം
Sunday 08 January 2023 1:30 AM IST
കരുനാഗപ്പള്ളി: കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലെ നവസംരംഭകർക്കായി താലുക്ക് തല നിക്ഷേപ സംഗമം നടത്തി. സി.ആർ.മഹേഷ് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷയായി.ചെറുകിട വ്യവസായ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് ഭദ്രകുമാർ, വിവിധ ബാങ്ക് പ്രതിനിധികൾ എന്നിവർ ആശംസ അർപ്പിച്ചു. കരുനാഗപ്പള്ളി ഉപജില്ലാ വ്യവസായ ഓഫീസർ അനിൽകുമാർ സ്വാഗതവും നഗരസഭാ വ്യവസായ വികസന ഓഫീസർ പി.എൻ.ലത നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി കുന്നത്തൂർ താലൂക്കുകളിലെ ബാങ്കുകൾ പങ്കെടുത്ത സംഗമത്തിൽ 20 സംരംഭകർ 3.83 കോടി രൂപയുടെ പദ്ധതികൾ അവതരിപ്പിച്ചു .