അ​യ്യ​പ്പ​ൻ​കാ​വ് ​ശ്രീ​ ​ശാ​സ്താ​ ​ക്ഷേ​ത്ര​ത്തി​ൽ ​മോ​ഷ​ണം

Sunday 08 January 2023 2:01 AM IST
അ​യ്യ​പ്പ​ൻ​കാ​വ് ​ശ്രീ​ ​ശാ​സ്താ​ ​ക്ഷേ​ത്ര​ത്തി​ൽ ​മോ​ഷ​ണം

പ​ര​പ്പ​ന​ങ്ങാ​ടി​:​ ​നെ​ടു​വ​ ​അ​യ്യ​പ്പ​ൻ​ ​കാ​വ് ​ശ്രീ​ ​ശാ​സ്താ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​മോ​ഷ​ണം.​ ​ക്ഷേ​ത്ര​ത്തി​ലെ​ ​വ​ഴി​പാ​ട് ​കൗ​ണ്ട​റി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​ഭ​ണ്ഡാ​ര​വും​ ​മേ​ശ​വ​ലി​പ്പും​ ​കു​ത്തി​ ​തു​റ​ന്നാ​ണ് ​പ​ണം​ ​അ​പ​ഹ​രി​ച്ച​ത്.​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​പി​ൻ​വ​ശ​ത്തു​ള്ള​ ​മ​തി​ൽ​ ​ചാ​ടി​ ​ക​ട​ന്നാ​ണ് ​ക​ള്ള​ൻ​ ​അ​ക​ത്തു​ ​ക​യ​റി​യി​ട്ടു​ള്ള​ത്.​ ​ര​ണ്ടു​ ​പേ​രാ​ണ് ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​ട​ന്ന​തെ​ന്ന് ​സി.​സി​ ​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​ക്ത​മാ​യി.​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യ​താ​യി​ ​ക്ഷേ​ത്രം​ ​സെ​ക്ര​ട്ട​റി​ ​വി​ജ​യ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​മൂ​വാ​യി​രം​ ​രൂ​പ​യു​ടെ​ ​ന​ഷ്ടം​ ​സം​ഭ​വി​ച്ച​താ​യി​ ​വി​ജ​യ​കു​മാ​ർ​ ​അ​റി​യി​ച്ചു.​ ​മ​ണ്ഡ​ല​ ​മാ​സം​ ​ക​ഴി​ഞ്ഞ​ ​ഉ​ട​നെ​ ​ഭ​ണ്ഡാ​രം​ ​തു​റ​ന്ന​തി​നാ​ൽ​ ​കൂ​ടു​ത​ൽ​ ​പ​ണം​ ​ന​ഷ്ട​മാ​യി​ല്ല.​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​പൊ​ലീ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ര​ല​ട​യാ​ള​ ​വി​ദ​ഗ്ധ​ർ,​ ​ഡോ​ഗ് ​സ്‌​ക്വാ​ഡ് ​എ​ന്നി​വ​ർ​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ചു.