മഴ മണിക്കൊട്ടാരം പ്രകാശനം ചെയ്തു
കോട്ടക്കൽ: കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അർമിൻ അംജാദിന്റെ കവിതാ സമാഹാരം 'മഴ മണിക്കൊട്ടാരം" കവി പി. രാമൻ പ്രകാശനം ചെയ്തു. ചടങ്ങ് വാഗ്മിയും എഴുത്തുകാരനുമായ ഉമർ തറമേൽ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി അക്ഷര ജാലകമാണ് പുസ്തതകത്തിന്റെ പ്രസാധകർ. രാജാസിലെ കുട്ടികളാണ് പുസ്തകത്തിന്റെ കവർ ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കവിതയോടൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങൾ വരച്ചിരിക്കുന്നതും രാജാസിലെ കുരുന്നു ചിത്രകാരന്മാരാണ്. പി.ടി.എ പ്രസിഡന്റ് സാജിദ് മാങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പത്മനാഭൻ പുസ്തകം ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഇൻ ചാർജ് സക്കരിയ പൂഴിക്കൽ, ഹെഡ് മാസ്റ്റർ ഇൻ ചാർജ് പി.പി മുഹമ്മദ് മുസ്തഫ, അക്ഷരജാലകം എഡിറ്റർ ഹുസൈൻ തട്ടത്താഴത്ത്, എസ്.എം.സി. ചെയർമാൻ എടക്കണ്ടൻ യൂസഫ്, വിദ്യാരംഗം കോ ഓർഡിനേറ്റർ എ.കെ. സുധാകരൻ, ഗിരിജ തുടങ്ങിയവർ സംസാരിച്ചു.