കമ്മിറ്റി രൂപീകരണവും സ്വീകരണവും
Sunday 08 January 2023 2:22 AM IST
വണ്ടൂർ: വണ്ടൂർ വാണിയമ്പലം മാട്ടക്കുളം യൂണിറ്റ്, കോൺഗ്രസ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു എന്നിവയുടെ പുതിയ കമ്മറ്റി രൂപീകരണവും ബ്ലോക്ക് പ്രസിഡന്റ് എൻ.എ മുബാറക്കിനുള്ള സ്വീകരണവും എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മാനു കൊക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ടി അജ്മൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കാപ്പിൽ മുരളി, വാർഡംഗം എം. ദസാബുദ്ധീൻ, നിസാം കൂമങ്ങാടൻ, വി.എം നാണി തുടങ്ങിയവർ പങ്കെടുത്തു.