ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
Sunday 08 January 2023 2:24 AM IST
എടപ്പാൾ: പന്താവൂർ, കക്കിടിക്കൽ, കാളാച്ചാൽ എന്നീ അംഗൻവാടികളുടേയും ചങ്ങരംകുളം ജനമൈത്രി പൊലീസിന്റേയും സഹകരണത്തോടെ പന്താവൂർ ഹയാത്തുൽ മദ്രസാ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ചങ്ങരംകുളം എസ്.ഐ എ. ഖാലിദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ബോധവത്കരണ ക്ലാസും എടുത്തു. മൂന്ന് അംഗൻവാടികളുടെ കീഴിലെ കുട്ടികളും രക്ഷിതാക്കളുമാണ് ക്ലാസിൽ പങ്കെടുത്തത്. ചടങ്ങിൽ പന്താവൂർ അംഗൻവാടി അദ്ധ്യാപിക വി. സത്യ അദ്ധ്യക്ഷത വഹിച്ചു. അംഗൻവാടി അദ്ധ്യാപികർ തുടങ്ങിയവർ പ്രസംഗിച്ചു.