10 പുത്തൻ മോഡലുകളുമായി മെഴ്‌സിഡെസ്-ബെൻസ്

Monday 09 January 2023 3:39 AM IST

കൊച്ചി: ഇ​ക്കുറി ആര് കപ്പടിക്കും?​ 2023ലെ ആഡംബര വിപണിയിൽ ഒരു കപ്പുണ്ടെങ്കിൽ അത് സ്വന്തമാക്കുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസത്തോടെ പ്രമുഖ ജർമ്മൻ വാഹനനിർമ്മാതാക്കളായ മെഴ്‌സിഡെസ്-ബെൻസ് വിപണിയിലെത്തിക്കാൻ ഉന്നമിടുന്നത് 10 പുത്തൻ മോഡലുകൾ. 2022ൽ 69 ശതമാനം വില്പന വളർച്ച കമ്പനിക്ക് സമാനിച്ച മേബാക്ക്,​ എ.എം.ജി.,​ എസ്-ക്ളാസ്,​ ഇ.ക്യു.എസ് എന്നിവ ഉൾപ്പെടുന്ന ടോപ്-എൻഡ് ആഡംബരശ്രേണിയിലാണ് ഈവർഷം കൂടുതൽ പുത്തൻ മോഡലുകൾ അവതരിപ്പിക്കുകയെന്നാണ് സൂചന. കൊവിഡിന് മുമ്പ് ടോപ്-എൻഡ് ശ്രേണിയിൽ നിന്നുള്ള മെഴ്‌സിഡെസ്-ബെൻസിന്റെ വില്പനവിഹിതം 12 ശതമാനമായിരുന്നു. ഇപ്പോൾ കമ്പനിയുടെ മൊത്തം വില്പനയിൽ ഈ ശ്രേണിയുടെ പങ്ക് 22 ശതമാനമായി ഉയർന്നു. 2022ൽ ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ചത് 41 ശതമാനം വളർച്ചയോടെ 15,​822 മോഡലുകളാണ്. 2021ൽ വില്പന 11,​242 മോഡലുകളായിരുന്നു.