വിജയോത്സവം നടത്തി
Monday 09 January 2023 12:12 AM IST
കടമ്പഴിപ്പുറം: ഹൈസ്കൂളിൽ 2022-23 അദ്ധ്യയന വർഷത്തിൽ കലാകായിക ശാസ്ത്ര മേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. ഗുരുവായൂർ ദേവസ്വം വാദ്യകലാ നിലയം പ്രിൻസിപ്പാളും പൂർവ വിദ്യാർത്ഥിയുമായ ടി.വി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥികളായ മാർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പി.വി.രാമദാസ്, ഡോ.സി.കൃഷ്ണപ്രസാദ്, കലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.എ.എക്കണോമിക്സിൽ അഞ്ചാം റാങ്ക് നേടിയ വി.വിസ്മയ, പ്രധാനാദ്ധ്യാപകൻ ഇൻചാർജ് സി.നാരായണൻ, പി.ടി.എ പ്രസിഡന്റ് വി.ജയൻ, സ്കൂൾ മാനേജർ സി.ഗോപിനാഥ്, എൻ.സി.സി ഓഫീസർ സി.എസ്.കൃഷ്ണകുമാർ, എസ്.ശ്രീജ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.