'ഭാസിതം' ഉദ്ഘാടനം ചെയ്തു
Monday 09 January 2023 12:30 AM IST
ചെർപ്പുളശ്ശേരി: പ്രശസ്ത കഥകളി നടൻ സദനം ഭാസിയുടെ 60-ാം പിറന്നാൾ ആഘോഷം 'ഭാസിതം' ജന്മനാടായ കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റ് ഹാളിൽ സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.എം.ഇസ്ഹാഖ് അദ്ധ്യക്ഷനായി.
ശിവൻ നമ്പൂതിരി, ട്രസ്റ്റ് പ്രസിഡന്റ് ടി.എസ്. മാധവൻകുട്ടി, വിനു വാസുദേവൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കലാമണ്ഡലം ഉണ്ണികൃഷ്ണൻ, വെള്ളിനേഴി ആനന്ദ് എന്നിവർ സംസാരിച്ചു. തുടർന്ന് സദനം ഭാസിയുടെ ഹനുമാൻ വേഷത്തോടെ പത്തിരിപ്പാല ഗാന്ധി സേവാസദനം അക്കാഡമി അവതരിപ്പിച്ച തോരണയുദ്ധം കഥകളി അരങ്ങേറി.