ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണവും പുരസ്കാര വിതരണവും

Monday 09 January 2023 12:02 AM IST

കൊച്ചി: ആലുവ അദ്വൈതാശ്രമവും സാമൂഹിക മുന്നേറ്റ മുന്നണിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണവും പ്രതിഭാപുരസ്‌കാര വിതരണവും ഇന്ന് വൈകിട്ട് 4.30ന് അദ്വൈതാശ്രമത്തിൽ നടക്കും.

അനുസ്മരണസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സാമൂഹിക മുന്നേറ്റമുന്നണി ചെയർമാൻ കെ.പി.അനിൽദേവ് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം വി.ഡി. രാജൻ അനുസ്മരണ പ്രഭാഷണവും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ നവോത്ഥാന സന്ദേശം നൽകും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ,ജെബി മേത്തർ എം.പി, എം.എൽ.എ മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ, കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു, ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ, അസി.സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ തുടങ്ങിയവർ പ്രസംഗിക്കും.

സാമൂഹിക മുന്നേറ്റമുന്നണി ജനറൽ സെക്രട്ടറി ഡോ.ബി.അബ്ദുൾ സലാം സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ പി.എസ്.ഓംകാർ നന്ദിയും പറയും.

കാനം രാജേന്ദ്രൻ, ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, സംവിധായകൻ വിനയൻ, ഫാ. ഡേവിസ് ചിറമേൽ എന്നിവർക്ക് ആറാട്ടുപുഴ വേലായുധപ്പണിക്കർ നവോത്ഥാന പ്രതിഭാ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. 19-ാം നൂറ്റാണ്ട് എന്ന സിനിമയിലെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും ചടങ്ങിൽ ആദരിക്കും.