അവകാശ പ്രതിജ്ഞ
Monday 09 January 2023 12:24 AM IST
കളമശേരി: ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 13 ന് എം.കെ.കെ.നായർ പ്രതിമയ്ക്ക് മുന്നിൽ അവകാശ പ്രതിജ്ഞയെടുക്കും. ഫാക്ടിൽ ശമ്പള വർദ്ധന കുടിശികയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണിത്. ഈയിടെയുണ്ടാക്കിയ ത്രികക്ഷി കരാറിൽ യൂണിയൻ ഒപ്പുവച്ചില്ല. തൊഴിൽത്തർക്കം ഉന്നയിച്ച് സെൻട്രൽ ആർ.എൽ.സി മുമ്പാകെ ഫയൽ ചെയ്തു. 2017 മുതൽ സർവീസിലുള്ളവർക്കും വിരമിച്ചവർക്കും നിഷേധിക്കപ്പെട്ട 63 മാസത്തെ കുടിശിക, വൈദ്യസഹായ പദ്ധതി തുടങ്ങിയവ അവകാശമാണ്ടെന്ന് പ്രഖ്യാപിക്കും. സംഘടനയുടെ പ്രസിഡന്റായ എൻ.കെ.പ്രേമ ചന്ദ്രൻ എം.പി മുഖേന ഇടപെടൽ നടത്താനും നിയമ പോരാട്ടം ഉൾപ്പെടെയുള്ള സമര പ്രക്ഷോഭങ്ങൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.