ഇരിങ്ങോൾ കാവിന് സംരക്ഷണപദ്ധതി

Monday 09 January 2023 12:14 PM IST

പെരുമ്പാവൂർ : പ്രശസ്തമായ ഇരിങ്ങോൾ കാവിന്റെ ചുറ്റുമതിൽ പൂർണമായും കെട്ടി സംരക്ഷിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. നിയമസഭയിൽ എം. എൽ.എ ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനാണ് വിഷയത്തിൽ മറുപടി നൽകിയത്. കൂടാതെ കമാനവും സെക്യൂരിറ്റി ഗാർഡ് സംരക്ഷണവും കാവിന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. വിശ്വാസികളും ഭരണ സമിതിയും ഈ വിഷയം എം.എൽ.എ യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇരിങ്ങോൾ കാവുമായി ബന്ധപ്പെട്ട് മറ്റു പദ്ധതികളും ഇതോടൊപ്പം നടപ്പിലാക്കുമെന്നും പദ്ധതിക്ക് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടികൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.