ദുർഗ്ഗ പ്ലാറ്റിനം ജൂബിലി സംഘാടക സമിതി
Sunday 08 January 2023 7:21 PM IST
കാഞ്ഞങ്ങാട്: ദുർഗ ഹയർസെക്കൻഡറി സ്കൂളിന്റെ 75-ാം വാർഷികം ഒരുവർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ നടത്തുന്നതിനു സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. മാനേജർ കെ. വേണുഗോപാലൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എൻ. അശോക് കുമാർ, രാജ്മോഹൻ നീലേശ്വരം, പ്രിൻസിപ്പാൾ വി.വി അനിതകുമാരി, പ്രഥമാദ്ധ്യാപകൻ വിനോദ് കുമാർ മേലത്ത്, പി.ടി.എ പ്രസിഡന്റ് വി. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഗഫൂർ മുറിയനാവി, പി.വി. ജയരാജൻ, എം.കെ വിനോദ് കുമാർ, കെ. ശശിധരൻ സംസാരിച്ചു. ഭാരവാഹികൾ: കെ. വേണുഗോപാലൻ നമ്പ്യാർ (ചെയർമാൻ), വി. ശ്രീജിത്ത് (വർക്കിംഗ് ചെയർമാൻ), വി.വി അനിത (ജനറൽ കൺവീനർ), വിനോദ് കുമാർ മേലത്ത് (കൺവീനർ), ഉമേഷ് കമ്മത്ത് (ട്രഷറർ).