പ്രകാശ് ജാവദേകർ ജില്ലയിൽ മൂന്നു ദിവസം
Monday 09 January 2023 12:24 AM IST
കൊച്ചി : മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേകർ ഇന്നു മുതൽ മൂന്നുദിവസം ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് രാവിലെ 11ന് ബി.ജെ.പി ജില്ലാ ഓഫീസിൽ പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗം. മൂന്നിന് ഹോട്ടൽ അബാദ് പ്ലാസ ഹോട്ടലിൽ പ്രമുഖരുടെ കൂട്ടായ്മ. നാളെ രാവിലെ നഗരത്തിലെ പ്രധാനവ്യക്തികളെ സന്ദർശിക്കും. വൈകിട്ട് 5ന് കാക്കനാട് മനയ്ക്കകടവ് അംബേദ്കർ കോളനി സന്ദർശനം. ബുധനാഴ്ച രാവിലെ 11ന് അങ്കമാലി രുഗ്മിണി ഹോട്ടലിൽ ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ബി.ജെ.പി നേതൃയോഗം. വൈകിട്ട് 4ന് മോദി @20 പുസ്‌തകചർച്ച.