ഉദ്യോഗസ്ഥ പീഡനം തടയും: വ്യാപാരികൾ
Monday 09 January 2023 12:30 AM IST
കൊച്ചി: ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകളുടെ ഹോട്ടൽ പരിശോധന സ്വാഗതാർഹമെങ്കിലും ഉദ്യോഗസ്ഥ പീഡനം അംഗീകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ചു വേണം ഹോട്ടലുകളും റെസ്‌റ്റോറന്റുകളും പ്രവർത്തിപ്പിക്കാനെന്നതാണ് തങ്ങളുടെ നിലപാട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരും അവർക്ക് സംരക്ഷണം നൽകുന്ന രാഷ്ട്രീയ നേതൃത്വവുമാണ് മരണങ്ങൾക്ക് ഉത്തരവാദികൾ. കേടാകാത്ത ഭക്ഷ്യസാധനങ്ങളും പിടിച്ചെടുക്കുന്നു. ഇത്തരം ഉദ്യോഗസ്ഥ പീഡനം അംഗീകരിക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ എന്നിവർ പറഞ്ഞു.