പത്താം വാർഷിക സമ്മേളനം
Monday 09 January 2023 3:53 AM IST
കൊച്ചി: മലയാളി മജീഷ്യൻസ് അസോസിയേഷൻ പത്താം വാർഷിക സമ്മേളനവും മാഗസിൻ പ്രകാശന വാർഷിക ജനറൽ ബോഡി യോഗവും നടന്നു. സംഘടനയുടെ രക്ഷാധികാരിയും മജീഷ്യനുമായ സാംരാജ് മാന്ത്രിക ഉദ്ഘാടനം ചെയ്തു. മജീഷ്യൻ മയൻ വൈദർ ഷാ, എം.എം.എ ഡയറക്ടറി പ്രകാശനം ചെയ്തു. തുടർന്ന് മാജിക് മത്സരവും മാജിക് ക്ലാസും നടന്നു. കേരളത്തിലെ മുതിർന്ന മാന്ത്രികരെ ചടങ്ങിൽ ആദരിച്ചു. സാംരാജ്, മയൻ വൈദർഷ, ഇസ്ഹാഖ് പൊരുൾ, ജോസഫ് സെബ, വിൻ വിനോദ്, ബെൻ വൈഷ്, സലാം വാഴപ്പുഴ, നൗഷാദ് രാമനാട്ടുകര, രാമചന്ദ്രൻ വരന്തരപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.