ആക്‌സിസ് ബാങ്കും ഓപ്പണും സഹകരിക്കും
Monday 09 January 2023 3:06 AM IST
കൊച്ചി: ഉപഭോക്താക്കൾക്ക് സമ്പൂർണ ഡിജിറ്റൽ കറന്റ് അക്കൗണ്ട് സൗകര്യങ്ങൾ ലഭ്യമാക്കാൻ പ്രമുഖ ഡിജിറ്റൽ ബാങ്കിംഗ് സ്ഥാപനമായ ഓപ്പണുമായി ആക്‌സിസ് ബാങ്ക് കൈകോർക്കുന്നു. ചെറുകിട സംരംഭകർ, ഫ്രീലാൻസർമാർ, കുടുംബസംരംഭങ്ങളുള്ളവർ, ഇൻഫ്ളുവൻസർമാർ തുടങ്ങിയവർ സഹകരണം നേട്ടമാകും.
ഓപ്പണിന്റെ സമ്പൂർണ ഫിനാൻഷ്യൽ ഓട്ടോമേഷൻ സംവിധാനങ്ങളുടെ പിന്തുണയോടെ ബിസിനസ് സമൂഹത്തിന് ആക്‌സിസ് ബാങ്കിന്റെ ബാങ്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്താനാകും. പണം കൈമാറ്റം, അക്കൗണ്ടിംഗ്, പേറോൾ, നിബന്ധനകൾ പാലിക്കൽ, ചെലവ് ആസൂത്രണം ചെയ്യൽ തുടങ്ങിയ സൗകര്യങ്ങൾ ഇതുവഴി ലഭിക്കും.
വീഡിയോ കെ.വൈ.സി വഴി പാനും ആധാറും ഉപയോഗിച്ചാണ് അക്കൗണ്ട് അംഗീകരിക്കുക. 250ലേറെ ബാങ്കിംഗ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. 50 ശതമാനം വരെ കാഷ്ബാക്ക് നേടാനും കഴിയും.