കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം

Monday 09 January 2023 9:45 PM IST

പത്തനംതിട്ട : കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം സമ്മേളനം ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എസ്.വിനോദ്കുമാർ, ജില്ലാസെക്രട്ടറി ഷിബു മണ്ണടി, ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement