ഉഗ്‌മ അവാർഡുകൾ
Monday 09 January 2023 12:52 AM IST
കൊച്ചി: യൂണിയൻ ഒഫ് ജർമ്മൻ മലയാളി അസോസിയേഷൻസിന്റെ(ഉഗ്‌മ) പുരസ്കാരങ്ങൾ നെടുമ്പാശേരിയിൽ നടന്ന കൺവെൻഷനിൽ സമ്മാനിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മന്ത്രി റോഷി ആഗസ്റ്റിന് 'മിനിസ്റ്റർ ഒഫ് എക്‌സലൻസ് അവാർഡ് സമ്മാനിച്ചു. നിഷ ജോസ് കെ. മാണിക്കു വുമൺ ഒഫ് 2022 അവാർഡും നൽകി. ആത്മകഥക്കുള്ള സാഹിത്യപുരസ്കാരം ഡോ. ജോർജ് തയ്യിലിന് നൽകി. ഗ്ലോബൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബിജു പറയരുനിലയത്തിന് ഗ്ലോബൽ ലീഡർഷിപ്പ് സമ്മാനിച്ചു. ഫാ. ജോമി ചമപ്പാറ, ജോണി ലൂക്കോസ്, അഭിലാഷ് മോഹൻ, അനുജ രാജേഷ്, സന്തോഷ് ജേക്കബ് ജോർജ്, ടോം കുര്യാക്കോസ് എന്നിവർക്കും അവാർഡ് സമ്മാനിച്ചു.