മലയാറ്റൂർ ഫൗണ്ടേഷൻ ലേഖന മത്സരം

Monday 09 January 2023 12:58 AM IST

തിരുവനന്തപുരം: മലയാറ്റൂർ രാമകൃഷ്ണന്റെ 'യന്ത്രം' എന്ന നോവലിനെ ആസ്പദമാക്കി 18നും 35 വയസിനുമിടയിൽ പ്രായമുള്ളവർക്കായി മലയാറ്റൂർ ഫൗണ്ടേഷൻ ലേഖന മത്സരം സംഘടിപ്പിക്കുന്നു. മികച്ച മൂന്ന് രചനകൾക്ക് ശില്പവും പ്രശസ്തി പത്രവും കാഷ് അവാർഡും നൽകും. പത്തു പേജിൽ കവിയാത്ത മലയാളത്തിലുള്ള ലേഖനങ്ങൾ ഫെബ്രുവരി 28ന് മുമ്പ് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തോടൊപ്പം സെക്രട്ടറി, മലയാറ്റൂർ ഫൗണ്ടേഷൻ, ഇ -69, ശാസ്ത്രിനഗർ, കരമന, തിരുവനന്തപുരം-695002 എന്ന വിലാസത്തിലോ malayattoorfoundation@gmail.com എന്ന ഇ മെയിലിലോ അയയ്ക്കണം. വിവരങ്ങൾ www.malayattoorfoundation.com എന്ന വെബ്സൈറ്റിൽ.