ജോഡോ യാത്രയിൽ ഇന്ന് മഹിളാ പദയാത്ര
Monday 09 January 2023 1:01 AM IST
ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഇന്ന് സ്ത്രീകളുടെ നടത്തത്തിന് സാക്ഷ്യം വഹിക്കുമെന്ന് കോൺഗ്രസ് എം.പി ജ്യോതിമണി ട്വീറ്റ് ചെയ്തു. ""എല്ലാ സ്ത്രീകളും പങ്കെടുക്കുന്ന പദയാത്രയായിരിക്കും ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലൂടെ ഇന്ന് കടന്ന് പോകുന്നത്. ജോഡോ യാത്രയുടെ ഏറ്റവും ആവേശകരമായ ദിവസങ്ങളിലൊന്നായിരിക്കും ഇത്. സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തിൽ രാഹുൽഗാന്ധി പ്രതിജ്ഞാബദ്ധനാണ്.- ജ്യോതിമണി ട്വിറ്ററിൽ കുറിച്ചു. ട്വീറ്റ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മാദ്ധ്യമ വിഭാഗം ഇൻ ചാർജുമായ ജയറാം രമേഷ് പങ്കിട്ടു.